ചെന്നൈ: ഡി.എം.കെയെ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കാൻ ചില സംഘങ്ങൾ ശ്രമിക്കുന്നെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ. ഹിന്ദുക്കൾക്കെതിരായവരെ ഡി.എം.കെ പിന്തുണയ്ക്കുന്നെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു കൂട്ടർ പ്രചരിപ്പിക്കുകയാണെന്നും പാർട്ടി പ്രവർത്തകർക്ക് അയച്ച കത്തിൽ സ്റ്റാലിൻ ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ജയിക്കുന്നത് തടയാനും മെഡിക്കൽ സീറ്റുകളിൽ ഒ.ബി.സി വിഭാഗത്തിന് സംവരണം നീക്കിവയ്ക്കാൻ സാധിക്കാത്തത് മറയ്ക്കാനുമാണ് ഇത്തരം പ്രചാരണമെന്നും സ്റ്റാലിൻ പറഞ്ഞു. മുരുകനെ മോശമായി ചിത്രീകരിച്ച കറുപ്പാർ കൂട്ടത്തെ ഡി.എം.കെ പിന്തുണയ്ക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |