മുംബയ് : വിവാഹമോചിതയായ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് ഈ ക്രൂരകൃത്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹമോചിതയായ ഇരുപത്തൊമ്പത്കാരിയെയാണ് അവരുടെ നാല് സഹോദരന്‍മാര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പ്രതിഭ മത്രയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബാര്‍ ജീവനക്കാരിയായ ഇവരെ സ്വഭാവദൂഷ്യമാരോപിച്ചാണ് സഹോദരന്‍മാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ മേയ്മാസമാണ് കുറ്റകൃത്യം നടന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ബാഗിനുള്ളിലാക്കിയ ശേഷം കൃഷിസ്ഥലത്ത് കൊണ്ട് പോയി കത്തിക്കുകയായിരുന്നു. മണ്ണെണ്ണയും വിറകും ഉപയോഗിച്ച് കത്തിച്ച ശേഷം ബാക്കിഭാഗങ്ങള്‍ ജലാശയത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതക കുറ്റത്തിന് യുവതിയുടെ മൂന്ന് സഹോദരന്മാര്‍ ഇതിനകം പൊലീസ് പിടിയിലായിട്ടുണ്ട്, നാലാമന് വേണ്ടി അന്വേഷണം ആരംഭിച്ചുവെന്നും താനെ പൊലീസ് അറിയിച്ചു. നാഥാ അശോക് പാട്ടീല്‍ (31), ഭഗവാന്‍ അശോക് പാട്ടീല്‍ (24), ബാലാജി അശോക് പാട്ടീല്‍ (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |