തൃക്കാക്കര: തൃക്കാക്കര നഗര സഭയിലെ കൊല്ലംകുടി മുഗൾ വാർഡിൽ കന്യാസ്ത്രീകൾ നടത്തുന്ന കരുണാലയത്തിൽ
30 പേർക്ക് കൊവിഡ്.
മൂന്ന് കന്യാസ്ത്രീകൾ അടക്കം അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കന്യാസ്ത്രീകളും ജോലിക്കാരും അന്തേവാസികളും ഉൾപ്പടെ 141 പേർ ഇവിടെയുണ്ട്.
അന്തേവാസികളിൽ വികലാംഗരും മാനസികരോഗികളും കിടപ്പുരോഗികളും പ്രായംചെന്നവരും ഉപേക്ഷിക്കപ്പെട്ട നിലയിൽ അലഞ്ഞുതിരിഞ്ഞു നടന്നവരും ഉൾപ്പെടുന്നു.
രോഗ ലക്ഷണങ്ങൾ കണ്ടതോടെ ചൊവ്വാഴ്ച മൂന്ന് കന്യാസ്ത്രീകളെ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇവർക്ക് രോഗമുണ്ടെന്ന് കണ്ടതോടെ എല്ലാവർക്കും ടെസ്റ്റ് നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഇന്നലെ അറുപത്തിയൊന്ന് പേരെ പരിശോധിച്ചതിൽ 27 പേർക്കും രോഗമുണ്ട്.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച ചുണങ്ങംവേലിയിലെ കന്യാസ്ത്രീയുള്ള മഠം സന്ദർശിച്ച കരുണാലയത്തിലെ മൂന്നു കന്യാസ്ത്രീകൾക്കാണ് കൊവിഡ് ആദ്യം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കമുണ്ടായവരുടെ വിവരങ്ങൾ ശേരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |