ലഖ്‌നൗ: ബാബറി മസ്ജിദ് കേസിൽ വിവാദ പ്രസ്‌താവനയുമായി ബി.ജെ.പി നേതാവ് ഉമാഭാരതി. കോടതി വിധിയിൽ തൂക്കിലേറ്റാൻ ഉത്തരവിട്ടാൻ താൻ അനുഗ്രഹിക്കപ്പെട്ടവാളാകുമെന്നാണ് ഉമാഭാരതിയുടെ പരാമർശം. തന്റെ വാദം കേൾക്കുന്നതിനായാണ് കോടതി വിളിച്ചത്. എന്താണ് സത്യമെന്ന് താൻ കോടതിയെ അറിയിച്ചിട്ടുണ്ട്. വിധി എന്തായിരിക്കുമെന്നത് തനിക്ക് പ്രശ്നമല്ലെന്നും ഉമാഭാരതി വ്യക്തമാക്കി.
ഈ മാസം ആദ്യം ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ഉമാഭാരതി ഹാജരായിരുന്നു. മുതിർന്ന ബി.ജെ.പി നേതാവ് എൽ കെ അദ്വാനി (92) ഇന്ന് വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരായപ്പോൾ മുരളി മനോഹർ ജോഷി വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരായി. മൂന്ന് പേർക്കെതിരെയും ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഹിന്ദുക്കളും മുസ്ലീങ്ങളും അവകാശപ്പെടുന്ന 2.77 ഏക്കർ ഭൂമി ക്ഷേത്രം പണിയുന്നതിനായി സർക്കാർ നടത്തുന്ന ട്രസ്റ്റിന് കൈമാറുമെന്ന് സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം വിധിച്ചിരുന്നു. അയോദ്ധ്യയിലെ മറ്റൊരു സ്ഥലത്ത് മുസ്ലീങ്ങൾക്കായി അഞ്ച് ഏക്കർ സ്ഥലം സുപ്രീം കോടതി പ്രഖ്യാപിക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |