തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ എൻജിനിയറിംഗ് കോളേജുകൾക്ക് സ്വയംഭരണം അനുവദിച്ചു. സർക്കാരിന്റെ എൻ.ഒ.സി പരിഗണിച്ച് യു.ജി.സിയാണ് സ്വയംഭരണ പദവി നൽകിയത്. കോട്ടയം സെയ്ന്റ്ഗിറ്റ്സ്, കൊച്ചിയിലെ രാജഗിരി, തിരുവനന്തപുരം മാർ ബസേലിയോസ് കോളേജുകൾക്കാണ് സ്വയംഭരണം. എ ഗ്രേഡോടെ നാക് അക്രഡിറ്റേഷനുള്ള എൻജിനിയറിംഗ് കോളേജുകൾക്കാണ് സ്വയംഭരണം നൽകുക. 675ന് മുകളിൽ സ്കോറോടെ എൻ.ബി.എ അക്രഡിറ്റേഷനും വേണം. കൂടുതൽ കോളേജുകൾക്ക് സ്വയംഭരണം അനുവദിക്കുമെന്നാണ് സൂചന. കൂടുതൽ സ്വയംഭരണ കോളേജുകൾക്കായി എൻഒസി നൽകില്ലന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞിരുന്നു. കെ.ടി ജലീൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായ ശേഷമാണ് എൻ.ഒ.സി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |