തിരുവനന്തപുരം: കൊവിഡ് സമൂഹ വ്യാപന ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന 84 യാചകരെ നഗരസഭയുടെ നേതൃത്വത്തിൽ കണ്ടെത്തി ആന്റിജൻ പരിശോധനക്ക് വിധേയമാക്കി. ഇതിൽ രണ്ടുപേരുടെ ഫലം പോസിറ്റീവായെന്നും ഇവരെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയെന്നും മേയർ കെ. ശ്രീകുമാർ അറിയിച്ചു. നെഗറ്റീവായ ബാക്കിയുള്ള 82 പേരെയും നഗരസഭയുടെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തിൽ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ പാർപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ ലോക്ക് ഡൗണിന് പിന്നാലെ നഗരത്തിലെ മുഴുവൻ യാചകർക്കായും നഗരസഭ ക്യാമ്പുകൾ ഒരുക്കിയിരുന്നു. നിലവിൽ പ്രിയദർശിനി ഹാളിലും നഗരസഭയ്ക്ക് കീഴിൽ യാചകർക്കായുള്ള ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |