തിരുവനന്തപുരം: തുടർഭരണകാലത്ത് മുഖ്യമന്ത്രിയാകാം എന്ന് പകൽകിനാവ് കണ്ടിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ മോഹഭംഗം കൊണ്ട് ഇഞ്ചി കടിച്ച കുരങ്ങനെ പോലെയായെന്ന് പരിഹസിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. മതം ഉപയോഗിച്ച് വോട്ട് പിടുത്തം നടത്താൻ ശ്രമിക്കുന്ന സി പി എം പണ്ടുമുതലേ മത ജാതി ധ്രുവീകരണം വഴി വോട്ട് പിടിത്തം നടത്തിയിരുന്നതായും ഫേസ്ബുക്കിൽ കുറിപ്പിലൂടെ മണക്കാട് സുരേഷ് ആരോപിച്ചു.
മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഇവിടെ വായിക്കാം
നെല്ലിക്കാത്തളം ഒരു ചെറിയ ചികിത്സയല്ല. വിഭ്രാന്തിക്ക് നെല്ലക്കാത്തളവും പൊതുവെ അംഗീകരിക്കപ്പെട്ട ഒരു പാരമ്പര്യ ചികിത്സയാണ്, CPM സംസ്ഥാന സെക്രട്ടറി ശ്രീമാൻ കോടിയേരി ബാലകൃഷ്ണൻ, താൻ തുടർ ഭരണത്തിൽ മുഖ്യനാകുന്ന പകൽക്കിനാവ് കണ്ടങ്ങനെ ആനന്ദ പുളകിതനായി കഴിയവെയാണ് പെട്ടെന്നൊരു ദിവസം സുനാമി കണക്കെ സ്പ്രിഗ്ലർ മുതൽ സ്വർണ്ണക്കടത്ത് വരെയുള്ള അഴിമതികൾ ഒന്നൊന്നായി ആഞ്ഞടിച്ചത്.മോഹഭംഗനഭസ്സിലെ ശാപപങ്കില വഴികളിൽ സ്വബോധം നഷ്ട്ടപ്പെട്ട ബാലകൃഷ്ണൻ ഇപ്പോൾ പിച്ചും പേയും പറഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ഇഞ്ചികടിച്ച കുരങ്ങൻ കാണുന്നിടത്തൊക്കെ തലങ്ങും വിലങ്ങും കടിക്കുന്ന പോലെ ഈ വിഭ്രാന്തിയെ താരതമ്യം ചെയ്യാം. ഒടുവിൽ ചെന്നിത്തലയെ വിമർശിച്ച് ലേഖനമെഴുതുകയെന്ന ചിത്തവൃത്തിയിൽ കാര്യങ്ങൾ എത്തി നില്ക്കുന്നു. NSU ദേശീയ പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ്, നന്നേ ചെറുപ്പത്തിൽ കേരള ക്യാബിനറ്റ് മന്ത്രി, നാലു തവണ പാർലമെൻറംഗം, ദീർഘകാലം KPCC പ്രസിഡൻറ്, കേരളത്തിൻ്റെ ആഭ്യന്തര മന്ത്രി, നിലവിൽ പ്രതിപക്ഷ നേതാവ് ഇങ്ങനെയൊക്കെയുള്ള ശ്രീ രമേശ് ചെന്നിത്തലയുടെ നേർക്ക് RSS ബന്ധം ആരോപിക്കുന്നതിന്റെ ഔചിത്യമെന്ത്?നെല്ലിക്കാത്തളം മാത്രമല്ല മൂലമറ്റത്തെ മുഴുവൻ പവറും കോടിയേരിയുടെ ചികിത്സക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്.ഒരു കുറവും വരുത്തരുതെന്ന് അപേക്ഷ. ചെന്നിത്തലയ‌്ക്ക് പുറമെ ലീഗിനെയും മാന്തുകയാണ്.ഹാഗിയ സോഫിയ മ്യൂസിയം മോസ്ക്ക് ആക്കി മാറ്റിയ തുർക്കി ഗവൺമെൻറ് തീരുമാനം സ്വാഗതം ചെയ്തുവെന്ന് പറഞ്ഞാണ് കോടിയേരിയിപ്പോൾ മുസ്ലിം ലീഗിന്റെ പുറത്ത് കയറുന്നത്? ഈ മുസ്ലിങ്ങളോട്, അവരുടെ പാർട്ടി എന്തായാലും, CAA പ്രതിക്ഷേധകാലത്ത് മുഖ്യൻ പറഞ്ഞത് കോടിയേരി മറന്നോ?? സുരക്ഷിത കോട്ടയാണിവിടം എന്നാണ് അന്ന് പിണയായി പറഞ്ഞത്. ആ കോട്ടയിലാണ് കോടിയേരി ഇപ്പോൾ കോലിട്ട് കുത്തുന്നത്. മത ന്യൂനപക്ഷ വിഭാഗമായ മുസ്ലിം ജനതയ്ക്ക് CPMന്റെ ഇരട്ട താപ്പ് ഇപ്പോൾ മനസ്സിലായി. മതമെടുത്ത് ആയുധമാക്കി വോട്ടുപിടുത്തം നടത്തുന്ന CPM പണ്ടു മുതലെ മത, ജാതി ധ്രുവീകരണത്തിലൂടെ വോട്ട് പിടിക്കാൻ ശ്രമിച്ചിരുന്നു.. ഇപ്പോൾ ഗാഹിയ സോഫിയ ഉയർത്തി ആരെ ലക്ഷ്യം വയ്ക്കുന്നു? ക്രിസ്ത്യനികളെയോ? കേരളത്തിലെ ക്രിസ്ത്യാനികൾ ചരിത്രപരമായി വിഢികളല്ല. ഹാഹിയ സോഫിയAD 525 മുതൽ AD 1453 വരെ ചർച്ചും 1454 മുതൽ മുസ്തഫകമാൽ അറ്റാതുർക്കിന്റെ സെക്കുലർ ഭരണം വരുന്നവരെ മോസ്ക്കായിരുന്നതും മുസ്തഫ കമാൽ അറ്റാ തുർക്ക് അതിനെ പിന്നീട് മ്യൂസിയമാക്കി മാറ്റിയതുമായ ചരിത്രം കമ്യൂണിസ്റ്റുകൾക്കറിയില്ലെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികൾക്കറിയാം. ഇന്നത്തെ മതാധിഷ്ഠിത ഭരണകൂടമായ തുർക്കിയിൽ ഹാഹിയസോഫിയ മ്യൂസിയത്തിൽ നിന്ന് മോസ്ക്കായി മാറുമ്പോൾ അത് വ്യവസ്ഥിതിയുടെ പ്രശ്നമായി കാണാൻ മനുഷ്യർ പഠിച്ച കാര്യം കോടിയേരി മനസ്സിലാക്കിയാൽ നന്ന്. മതേതര മൂല്യങ്ങളിൽ നിന്നൊരു വഴുക്കൽ ജീവിക്കാനാഗ്രഹിക്കുന്ന ഒരു മനുഷ്യനും ലോകത്താഗ്രഹിക്കുന്നില്ല. ഒരു സംസ്കൃത ശ്ലോകം ഇവിടെ ഓർമ്മ വരുന്നു.''സർവ്വോപായ പരിക്ഷീണാ വൃദ്ധാ വേശ്യാ പതിവ്രതാ'' (സർവ്വ വേലകളും കഴിഞ്ഞപ്പോൾ കിഴവിയായ തേവിടിശ്ശി പതിവ്രതയായി) അതു പോലെ സർവ്വ വേലകളും പാഴായപ്പോൾ കോടിയേരി RSS ബന്ധവും കൊണ്ടിറങ്ങിയിരിക്കയാണ് പരിശുദ്ധരാണ് തങ്ങളെന്ന് മത ന്യൂനപക്ഷങ്ങൾക്ക് മുന്നിൽ നിരത്താനായി.1977- 1989 കാലഘട്ടങ്ങളിലെ RSS ,BJP സംഖ്യ കേന്ദ്ര ഇടതുഭരണം ജനം മറന്നിട്ടില്ല. രമേശ് ചെന്നിത്തലയുടെ മേൽ RSS ബന്ധം ആരോപിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?? മുസ്ലിം വോട്ട് ലാക്കാക്കിയല്ലെ?RSS നെ സ്വാഭികമായി എതിർക്കുന്നവരാണ് മുസ്ലിം എന്ന ധാരണയിൽ അവരുടെ ശ്രദ്ധയിൽ ചെന്നിത്തല ഒരു RSS ബന്ധമുള്ള ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് ഗാഹിയ സോഫിയയുടെ പേരിൽ മുസ്ലിം ലീഗിനെ കുത്തുകയും ചെയ്യുന്നു. എന്ത് യുക്തിയാണിത്? മുസ്ലിം ലീഗിൽ ഇനിയെങ്ങാനും ഹിന്ദുക്കളും RSS കാരുമാണോ ഉള്ളത്?? ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ.നെല്ലിക്കാത്തളം മാത്രമല്ല മൂലമറ്റത്തെ മുഴുവൻ പവറും ഉപയോഗിച്ച് ഒന്ന് ക്ഷോക്കടിപ്പിച്ചു നോക്കിയാൽ ഒരു ഫലവുമുണ്ടാകില്ലായെങ്കിലും ശ്രമിച്ചു നോക്കിയല്ലോ എന്ന ചാരിതാർത്ഥ്യമെങ്കിലും CPM ന് ഉണ്ടാകും. കാടാമ്പുഴയിൽ പൂമൂടൽ നടത്തി അഭീഷ്ടകാര്യസാധ്യം നിർവ്വഹിക്കപ്പെടുന്ന ഒരു കുടുംബത്തിലെ ഗൃഹനാഥൻ കൂടിയാണല്ലോ പുളളി അതു കൊണ്ട് ആ വഴിക്കും ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ കുഴപ്പമില്ല.. Manacaud Suresh KPCC General Secretary
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |