തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലയിൽ ഏഴ് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. മൂന്ന് വാർഡുകളെ ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിൾ ലോക് ഡൗൺ തുടരും. നടത്തറ പഞ്ചായത്തിലെ 12, 13 വാർഡുകൾ, അരിമ്പൂർ പഞ്ചായത്തിലെ 15-ാം വാർഡ്, തെക്കുംകര പഞ്ചായത്തിലെ ഒന്നാം വാർഡ്, അവിണിശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാർഡ്, കാറളം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
വലപ്പാട് പഞ്ചായത്തിലെ 13-ാം വാർഡ്, വേളൂക്കര പഞ്ചായത്തിലെ 18-ാം വാർഡ്, പുത്തൻചിറ പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളിൽ നിയന്ത്രണം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |