ലെബനൻ: ബെയ്റൂട്ട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് ആയി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 2014മുതൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു അമോണിയം നൈട്രൈറ്റ്.
സ്ഫോടനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ബെയ്റൂട്ടിൽ രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ അറിയിച്ചു. സ്ഫോടന ശബ്ദം 240 കിലോമീറ്റർ ദൂരെ വരെ കേട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബെയ്റൂട്ടിലുണ്ടായത് ആക്രമണമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.സ്ഫോടനത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ അറിയിച്ചു. മുൻ പ്രധാനമന്ത്രി റെഫിക്ക് അൽഹരീരിയുടെ കൊലപാതകത്തിന്റെ വിധി വരാനിരിക്കെയാണ് സ്ഫോടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |