ന്യൂഡൽഹി: ബോളിവുഡ് താരം അഭിഷേക് ബച്ചന് കൊവിഡ് മുക്തി.'ഇന്ന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. നാനാവതി ആശുപത്രിയിലെ എല്ലാ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നന്ദി അറിയിക്കുന്നു.'– അഭിഷേക് ബച്ചൻ ട്വിറ്ററിൽ കുറിച്ചു. ശേഷം അഭിഷേക് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങി. ഇതോടെ ബച്ചൻ കുടുംബത്തിൽ എല്ലാവരും കൊവിഡ് വിമുക്തരായി.
ജൂലായ് 12നാണ് അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മുംബയ് നാനാവതി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവരും നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരെല്ലാവരും രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |