ബെയ്റുട്ട്:ലോകത്തെ നടുക്കിയ ബെയ്റുട്ട് സ്ഫോടനത്തെ തുടർന്ന് ലെബനൻ സർക്കാർ രാജിവച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി ഏഴര മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി രാജി അറിയിക്കുകയായിരുന്നു. "സർക്കാരിന്റെ രാജി ഞാൻ പ്രഖ്യാപിക്കുന്നു. ദൈവം ലെബനനെ രക്ഷിക്കട്ടെ" അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ബെയ്റുട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെത്തുടർന്ന് ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവച്ചത്. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രധാനമന്ത്രി ഹസ്സൻ ദിയാബ് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തി കൈമാറി. പുതിയ സർക്കാർ രൂപീകരിക്കും വരെ ഇനി കാവൽ ഭരണമായിരിക്കും ലെബനനിൽ തുടരുക. ആഗസ്റ്റ് 4ലെ സ്ഫോടനത്തെത്തുടർന്ന് സർക്കാരിനെതിരെ വൻ പ്രക്ഷോഭമാണ് പൊട്ടിപ്പുറപ്പെട്ടത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസും സമരക്കാരും തെരുവിൽ ഏറ്റുമുട്ടിയിരുന്നു. ഏകദേശം 2750 ടൺ വരുന്ന അമോണിയം നൈട്രേറ്റാണ് ബെയ്റുട്ട് തുറമുഖത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ 160 പേർ മരണപ്പെടുകയും 6000ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |