തൃശൂർ: ജില്ലയിൽ 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2120ഉം രോഗമുക്തരായവരുടെ എണ്ണം 1661ഉം ആണ്. സമ്പർക്ക രോഗബാധിതർ 16 ആണ്.
അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ഒരാളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ രണ്ട് പേരും മൂന്ന് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ചാലക്കുടി, കെ.എസ്.ഇ ക്ലസ്റ്ററുകളിൽ നിന്ന് ഓരോരുത്തർ രോഗബാധിതരായി. രോഗഉറവിടം അറിയാത്ത നാല് പേരുണ്ട്. മറ്റ് സമ്പർക്കം വഴി പോസിറ്റീവ് ആയവർ ഏഴ് പേരാണ്.
രോഗം സ്ഥീരികരിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുമുള്ളത്
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ- 67
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി, മുളങ്കുന്നത്തുകാവ്- 24
എം.സി.സി.എച്ച്, മുളങ്കുന്നത്തുകാവ്- 07
ജി.എച്ച് തൃശൂർ- 11
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി- 26
കില ബ്ലോക്ക് 1 ത്യശൂർ - 61
കില ബ്ലോക്ക് 2 തൃശൂർ- 53
വിദ്യ സി.എഫ്.എൽ.ടി.സി, വേലൂർ- 97
എം.എം.എം കൊവിഡ് കെയർ സെന്റർ, തൃശൂർ- 18,
ചാവക്കാട് താലൂക്ക് ആശുപത്രി- 8
ചാലക്കുടി താലൂക്ക് ആശുപത്രി- 3
സി.എഫ്.എൽ.ടി.സി, കൊരട്ടി- 26
കുന്നംകുളം താലൂക്ക് ആശുപത്രി- 9
ജി.എച്ച്, ഇരിങ്ങാലക്കുട- 10
സെന്റ് ജയിംസ്, ചാലക്കുടി- 1,
അമല തൃശൂർ- 1,
ഹോം ഐസോലേഷൻ- 4
ജില്ലയിൽ ഇന്നലെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് - 57
പരിശോധനാ ഫലം ലഭിക്കാനുള്ളത് - 770
ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ച കാൾ- 449
കൗൺസലിംഗ് നടത്തിയത്- 91
സ്ക്രീനിംഗ് നടത്തിയത്- 282
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |