ന്യൂഡൽഹി : കൊവിഡിന്റെ പശ്ചാതലത്തിൽ തമിഴ്‌നാട്ടിൽ സ്വാതന്ത്ര്യദിന പരിപാടികളിൽ പൊതുജനത്തെ പങ്കെടുപ്പിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ. ആഗസ്റ്റ് 15ന് പൊതുസമ്മേളനങ്ങൾ ഉണ്ടാകില്ല. ക്ഷണിതാക്കളെ പരിമിതപ്പെടുത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന് കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അറിയിച്ചു.
സെന്റ് ജോർജ് കോട്ടയ്ക്ക് മുന്നിൽ രാവിലെ 9ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി ദേശീയ പതാക ഉയർത്തും.
വിനായക ചതുർത്ഥി റാലികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഗണേശ വിഗ്രഹങ്ങൾ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനും, ഗണേശ വിഗ്രഹം ഘോഷയാത്രയായി പോയി നിമഞ്ജനം ചെയ്യുന്നതിനും നിരോധനമുണ്ട്. വിനായക ചതുർത്ഥി വീട്ടിൽ തന്നെ ആഘോഷിക്കണം. സാധനം വാങ്ങാൻ പോകുന്നവർ മാസ്‌ക് ധരിക്കണമെന്നും സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |