ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ചെെന സൈനിക പിൻമാറ്റത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി അതിർത്തിയിലെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഇതിനാൽ അതിർത്തിയിലെ സൈനിക നടപടികളിൽ നിന്നും പിന്തിരിയണമെന്നു ഇന്ത്യ ഓർമ്മപ്പെടുത്തി. എൽ.എ.സി.യിലെ ഇന്ത്യൻ മേഖലയിൽനിന്നും ചെെന പിന്തിരിയുന്നില്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ഇക്കാര്യം അറിയിച്ചത്.
നിലവിലുള്ള കരാറുകൾക്കും പ്രോട്ടോക്കോളുകൾക്കും അനുസൃതമായി സമ്പൂർണ്ണ പിൻമാറ്റാം ഉറപ്പാക്കുന്നതിനും അതിർത്തിയിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഇരുരാജ്യങ്ങളുടെയും കമാൻഡർമാർ തമ്മിൽ നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഇതുപ്രകാരം ഇരു രാജ്യങ്ങളും തമ്മിലുളള സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചെെന ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഉഭയകക്ഷി ബന്ധം സുഗമമാകുന്നതിന് അതിർത്തിയിലെ പ്രശ്നങ്ങൾഎത്രയും വേഗം പരിഹരിക്കണമെന്നും ഇതിനായി ഡബ്ല്യു.എം.സി.സിയുടെയും കോർപ്സ് കമാൻഡർമാരുടെയും കൂടുതൽ ചർച്ചകൾ ഭാവിയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |