കോഴിക്കോട് : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നൽകുന്നതിന് സർക്കാർ 10.26 കോടി രൂപ അനുവദിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദിവസവേതനക്കാർക്ക് എക്‌സ്‌ഗ്രേഷ്യയായി 15 ലക്ഷവും അനുവദിച്ചു. ബോണസിന് അർഹതയുള്ള 4,899 ജീവനക്കാർക്ക് 7,000 രൂപ വീതം ബോണസും ബോണസിന് അർഹതയില്ലാത്ത 24,874 ജീവനക്കാർക്ക് 2,750 രൂപ വീതം ഉത്സവബത്തയുമാണ് അനുവദിച്ചത്. 6.84 കോടി ഉത്സവബത്തക്കും 3.42 കോടി ബോണസിനുമായാണ് ചെലവഴിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |