ന്യൂഡൽഹി: മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റു. എ.ഡി.ബി വൈസ്‌പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അശോക് ലവാസ രാജിവച്ച ഒഴിവിലാണ് നിയമനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും സുശീൽ ചന്ദ്രയുമാണ് കമ്മിഷനിലെ മറ്റ് അംഗങ്ങൾ.
1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കേന്ദ്ര സർവ്വീസിലും, ബീഹാർ- ജാർഖണ്ഡ് സംസ്ഥാന സർവ്വീസുകളിലുമായി 36 വർഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് രാജീവ്കുമാർ പ്രവർത്തിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായാണ് അദ്ദേഹം വിരമിച്ചത്. അതിനുശേഷം പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായി നിയമിതനായി. ആഗസ്റ്റ് 31ന് സ്ഥാനമൊഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |