പാലക്കാട്: ജില്ലയിലെ എല്ലാ എസ്.എൻ.ഡി.പി യൂണിയനുകളും ശാഖകളും കൊവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ച് ലളിതമായ ചടങ്ങുകളോടെ 166-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. യൂണിയൻ- ശാഖ ഓഫീസുകളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തി.
പാലക്കാട്, പാലക്കാട് വെസ്റ്റ്, ഒറ്റപ്പാലം, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, മണ്ണാർക്കാട്, കുഴൽമന്ദം, ആലത്തൂർ, ചിറ്റൂർ തുടങ്ങിയ പത്ത് യൂണിയനുകളിലും അവയുടെ കീഴിലുള്ള 500ഓളം ശാഖകളിലും വിശേഷാൽ ചടങ്ങുകൾ നടന്നു. വീടുകളിൽ പ്രാർത്ഥനാ യജ്ഞവും നടത്തി. സാധാരണ നടത്താറുള്ള പൊതുസമ്മേളനം, ഘോഷയാത്ര, അന്നദാനം തുടങ്ങിയ ചടങ്ങുകളെല്ലാം ഇത്തവണ ഒഴിവാക്കി. പല യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിൽ മധുരപലഹാരം വിതരണം, പ്രസാദ വിതരണം എന്നിവയും ഉന്നത വിജയികളെ അനുമോദിക്കലും നടന്നു.
പാലക്കാട് വെസ്റ്റ് യൂണിയൻ
പാലക്കാട്: വെസ്റ്റ് യൂണിയൻ ഓഫീസിൽ നടന്ന ആഘോഷം പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർമാരായ ടി.സി.സുരേഷ് ബാബു, സുരേഷ് കളത്തിൽ, മറ്റ് ഭാരവാഹികളായ എം.എം.ചെന്താമര, കെ.വി.രാമകൃഷ്ണൻ, വി.കെ.ശിവകുമാർ, ടി.ബി.പ്രശാന്ത്, കെ.എം.പ്രദീപ്, സുശീല ഉണ്ണികൃഷ്ണൻ, വസന്ത, പി.ആർ.ഉണ്ണികൃഷ്ണൻ, പി.വി.വിനൂപ്, എസ്.സുജീഷ്, സി.കെ.പ്രശാന്ത്, എ.ബി ഹരിദാസ്, പി.എം.വിജയൻ, എൻ.എ.കണ്ണൻ സംസാരിച്ചു.
വടക്കഞ്ചേരി യൂണിയൻ
വടക്കഞ്ചേരി: യൂണിയൻ ഓഫീസിൽ മഹാഗുരുപൂജ, സമൂഹ പ്രാർത്ഥന എന്നിവ നടന്നു. ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കുമാരീസംഘം പ്രവർത്തകരെയും ആദരിച്ചു. പ്രസിഡന്റ് കെ.എസ്.ബാബുരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എസ്.ശ്രീജേഷ് വിദ്യാർത്ഥികളെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് എം.ആർ.കൃഷ്ണൻകുട്ടി അനുഗ്രഹ പ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സ്മിത മോഹൻ, സെക്രട്ടറി ലതിക കലാധരൻ, വൈസ് പ്രസിഡന്റ് സുജാത മനോജ്, ബോർഡംഗങ്ങളായ ആർ.ജയകൃഷ്ണൻ, എൻ.സി.രഞ്ജിത്ത്, യുത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുമിത്, സെക്രട്ടറി ടി.സി.പ്രകാശ് പങ്കെടുത്തു.
ആലത്തൂർ യൂണിയൻ
ആലത്തൂർ: ആലത്തൂർ യൂണിയനിലെ ജയന്തി ആഘോഷം സെക്രട്ടറി എ.ബി.അജിത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വിശ്വനാഥൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.ആർ.ജോഷ്, ബോർഡംഗങ്ങളായ പ്രഭാകരൻ അമ്പാഴക്കുന്ന്, അഡ്വ.ആനന്ദ്, വനിതാസംഘം സെക്രട്ടറി സാവിത്രി ശ്രീനിവാസൻ, പ്രസിഡന്റ് അംബിക രാജേഷ്, പഞ്ചായത്ത് സമിതി അംഗം ശിവപ്രസാദ്, യൂത്ത് മൂവ്‌മെന്റ് കൺവീനർ പ്രണവ് ചൂർക്കുന്ന് സംസാരിച്ചു.
നല്ലേപ്പിളളി: വടക്കന്തറ കുടുംബ യൂണിറ്റിൽ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ഭക്തവത്സലൻ അദ്ധ്യക്ഷനായി. രഞ്ജിത്, കേശവൻ, കൃഷ്ണകുമാർ, സുദേവൻ, കുമാരി, കമലം, മണി, തങ്കമ്മ സംസാരിച്ചു.
കാവശേരി: ശാഖയിൽ ഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണണവും നടത്തി. സെക്രട്ടറി എസ്.കൃഷ്ണൻകുട്ടി, പ്രസിഡന്റ് ആർ.ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.മുരുകൻകുട്ടി സംസാരിച്ചു.
ഷൊർണൂർ: നെടുങ്ങോട്ടൂർ ശാഖയിൽ പ്രസിഡന്റ് കെ.സുകുമാരൻ പതാക ഉയർത്തി. വി.സദാശിവൻ, വി.പ്രമോദ് കൗൺസിൽ അംഗം ടി.സേതുമാധവൻ, എൻ.ആർ.സതീന്ദ്രൻ സംസാരിച്ചു.
ചെർപ്പുളശേരി: ശാഖയിൽ നടന്ന ചതയദിനാചരണം യൂണിയൻ കൗൺസിലർ ചോലക്കൽ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കരീപ്പാടത്ത് രാമചന്ദ്രൻ അദ്ധ്യക്ഷനായി സെക്രട്ടറി പൊരുതിയിൽ സുബാഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് മുത്തപ്പൻ വിജയൻ, സ്രാമ്പിക്കൽ പീതാംബരൻ, വിശ്വംഭരൻ സ്രാമ്പിക്കൽ, വനിതാസംഘം പ്രസിഡന്റ് രാധാഭായ്, നാരായണദാസ് മണ്ണംകാട്ടിൽ പങ്കെടുത്തു.
എലപ്പുള്ളി: ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ നടന്ന ചതയ ദിനാഘോഷം ശ്രീനാരായണ എഡുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ഭവദാസ്, ട്രഷറർ എ.കെ.വാസുദേവൻ, പ്രിൻസിപ്പൽ ശ്രീപ്രിയ, ഡയറക്ടർമാരായ ഉണ്ണിക്കണ്ണദാസ്, കെ.ആർ.സുരേഷ് കുമാർ, രവി എലപ്പുള്ളി, ഇ.സദാശിവൻ, എം.രാമചന്ദ്രൻ, കെ.ശിവരാമൻ, യു.പ്രഭാകരൻ, അഡ്മിനിസ്‌ട്രേറ്റർ ചെന്താമര, വൈസ് പ്രിൻസിപ്പൽ കൃഷ്ണപ്രസാദ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |