90 പിന്നിട്ട രണ്ടുപേർക്ക് കൊവിഡ് മുക്തി
കൊല്ലം: ജില്ലയിൽ കൊവിഡ് ആശങ്ക വർദ്ധിക്കുമ്പോഴും ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന 90 പിന്നിട്ട രണ്ടുപേർ രോഗമുക്തരായത് അഭിമാനമായി. മതിലിൽ സ്വദേശി കൃഷ്ണൻ (93), പട്ടാഴി സ്വദേശിനി കമലാക്ഷി അമ്മ (90) എന്നിവരാണ് രോഗമുക്തരായത്.
കഴിഞ്ഞ 14 ദിവസങ്ങളായി ജില്ലാ ആശുപത്രിയിൽ കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്നു ഇരുവരും. ഇടുപ്പെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്നുള്ള ചികിത്സയ്ക്കിടയിലാണ് കൃഷ്ണന് രോഗം സ്ഥരീകരിച്ചത്. കമലാക്ഷി അമ്മ ഇടതുകൈയുടെ ഒടിവ് പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്. ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ.അനുരൂപ് ശങ്കർ, മെഡിസിൻ മേധാവി ഡോ.ഫിൽസൺ, ഡോ.ഗിരീഷ്, ഡോ.അന്നു ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും ചികിത്സിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |