ന്യൂഡൽഹി: കൊടും കുറ്റവാളികൾക്കും അപകടകാരികളായ തടവുകാർക്കും പരോൾ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ജയിൽ മാന്വൽ പരിഷ്‌കരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പരോൾ തീരുമാനിക്കുന്നത് പ്രത്യേക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാകണമെന്നും നിർദ്ദേശമുണ്ട്.
പരോൾ തടവു പുള്ളികളുടെ അവകാശമല്ലെന്നും ഇളവിന്റെ ഭാഗമാണെന്നും വ്യക്തമാക്കി സംസ്ഥാനങ്ങൾ പുതിയ മാർഗരേഖ തയ്യാറാക്കണം. താഴെ പറയുന്ന വിഭാഗത്തിലുള്ളവർക്ക് പരോൾ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
സമൂഹത്തിൽ ഇറങ്ങിയാൽ ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസമാകാനിടയുള്ളവർ
ജയിൽ ചാട്ടത്തിന് ശ്രമിച്ചവർ, ജയിലിനുള്ളിൽ ലഹളയും അക്രമവുമുണ്ടാക്കിയവർ
കൊലപാതകം, വൻ കവർച്ച, ഭീകരപ്രവർത്തനം, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക കുറ്റകൃത്യങ്ങൾ, കുട്ടികൾക്കെതിരെയുള്ള ആക്രമം നടത്തിയവർ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചെയ്‌ത കൊടും കുറ്റവാളികൾ
മേൽപറഞ്ഞ വിഭാഗത്തിലുള്ളവരുടെ പരോൾ അപേക്ഷ മനശാസ്‌ത്രജ്ഞർ, ക്രിമിനോളജിസ്‌റ്റ്, ബിഹേവിയർ തെറാപിസ്‌റ്റ് തുടങ്ങിയ വിദഗ്‌ദ്ധർ അടങ്ങിയ സമിതി അവലോകനം ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |