കാസർകോട്: ജില്ലയിൽ ഇന്നലെ 218 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാംദിനമാണ് 200 നുമുകളിൽ പോസിറ്റീവ് കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് രോഗം ബാധിച്ചവരിൽ 4 പേർ വിദേശത്തു നിന്നും 5 പേർ ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്. 209 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 112 പേർക്ക് ഇന്നലെ രോഗം ഭേദമായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
കൊവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6104 പേരാണ്. ഇവരിൽ 4990 പേർ വീടുകളിലും 1114 പേർ സ്ഥാപനങ്ങളിലുമാണ്. ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളത് 1757 പേരാണ്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്. കോടോംബേളൂർ 7, കുറ്റിക്കോൽ 6, കിനാനൂർ കരിന്തളം 4, കാഞ്ഞങ്ങാട് 23, പുല്ലൂർപെരിയ 6, അജാനൂർ 19, മടിക്കൈ12, നീലേശ്വരം 14, ഈസ്റ്റ് എളേരി 12, കയ്യൂർ ചീമേനി 5, വെസ്റ്റ് എളേരി 1, മൊഗ്രാൽ പുത്തൂർ 2, കുമ്പള 9, മഞ്ചേശ്വരം 6, മംഗൽപ്പാടി 4, കാസകോട് 13, ഉദുമ 16, ചെമ്മനാട് 8, മധൂർ 6, കള്ളാർ 1, ചെറുവത്തൂർ 5, പിലിക്കോട് 5, ബേഡടുക്ക 12, പള്ളിക്കര 6, ബദിയടുക്ക 4, തൃക്കരിപ്പൂർ 1, എൻമകജെ 1, വലിയപറമ്പ 1, വൈവളിഗെ 1, ദേലമ്പാടി 4, പുത്തിഗൈ 4.
മൂന്നു ദിവസം 730 രോഗികൾ
നിരീക്ഷണത്തിൽ 6104
ചികിത്സയിൽ 1757
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |