ന്യൂഡൽഹി: കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇറാനിയൻ പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ അമിർ ഹതമിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലെതടക്കം മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളും ഉഭയകക്ഷി വിഷയങ്ങളും ചർച്ചചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. റഷ്യയിൽ നടന്ന
ഷാംഗ്ഹായ് സഹകരണ സംഘടനയുടെ മൂന്നു ദിവസത്തെ യോഗശേഷം മടങ്ങവയൊണ് ടെഹ്‌റാനിൽവച്ച് ഇറാനിയൻ പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. ബ്രിഗേഡിയർ ജനറൽ അമിർ ഹതമിയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച. ഷാംഗ്ഹായ് സഹകരണ സംഘടന യോഗത്തിൽ അഫ്ഗാനിസ്ഥാനിലെയും പേർഷ്യൻ ഗൾഫിലെയും സാഹചര്യം ഇന്ത്യ ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |