ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഭിക്ഷാടനം ഒരിക്കലും അനുവദിക്കില്ലെന്നും അത്തരത്തിലുള്ള ഒരു നിർദ്ദേശവും തങ്ങളുടെ പരിഗണനയിലില്ലെന്നും വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ അധികൃതർ. ട്രെയിനിലും സ്റ്റേഷനിലും ഭിക്ഷാടനം കുറ്റകരമല്ലാതാക്കുന്നതിനായി റെയിൽവേ ആക്ടിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്തുന്നു എന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അധികൃതർ. 1989ലാണ് ഭിക്ഷാടനം നിരോധിച്ച് റെയിൽവേ ആക്ട് പാസാക്കിയത്. അതിൽ ഭിക്ഷാടകരെ പിടികൂടിയാൽ ശിക്ഷിക്കുന്നതിനുള്ള വകുപ്പുകളും ചേർത്തിരുന്നു. ഇവയും ഒഴിവാക്കുമെന്നായിരുന്നു പുറത്തുവന്ന വിവരം. അതും അധികൃതർ നിഷേധിച്ചിട്ടുണ്ട്. പല കുറ്റകൃത്യങ്ങൾ ഒരു വകുപ്പിനു കീഴിൽ കൊണ്ടുവരാൻ നീക്കമുള്ളതായി റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടനം ഉൾപ്പെടെയുള്ളവ ക്രിമിനൽ കുറ്റമായി തന്നെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |