ആഗസ്‌റ്റിൽ വില്പന വളർച്ച 14.15%
വളർച്ചാനിരക്ക് രണ്ടക്കം കടന്നത് രണ്ടുവർഷത്തിന് ശേഷം
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെ തട്ടിയകറ്റി കഴിഞ്ഞമാസം പാസഞ്ചർ വാഹന വില്പന കുതിച്ചുകയറിയത് രണ്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നേട്ടത്തിലേക്ക്. 14.15 ശതമാനം വളർച്ചയുമായി 2.15 ലക്ഷം യാത്രാ വാഹനങ്ങളാണ് (കാറുകൾ) കഴിഞ്ഞമാസം വിറ്റഴിഞ്ഞതെന്ന് നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി.
വില്പന വളർച്ച 10 ശതമാനത്തിന് മുകളിലെത്തുന്നത് രണ്ടുവർഷത്തിന് ശേഷം ആദ്യം. 2019 ആഗസ്‌റ്റിൽ വിറ്റഴിഞ്ഞത് 1.89 ലക്ഷം യാത്രാ വാഹനങ്ങളായിരുന്നു.
ആഗസ്റ്റിലെ ട്രെൻഡ്
(വിഭാഗം, വളർച്ച, എണ്ണം)
യാത്രാ വാഹനം 14.15% 2.15 ലക്ഷം
ടൂവീലർ 3% 15.59 ലക്ഷം
മോട്ടോർസൈക്കിൾ 10.13% 10.32 ലക്ഷം
സ്‌കൂട്ടർ -12.30% 4.56 ലക്ഷം
മുച്ചക്രം -75.29% 14,534
നേട്ടത്തിന് പിന്നിൽ
കൊവിഡിൽ പൊതുഗതാഗതത്തോടുള്ള താത്പര്യം കുറയുകയും കാറുകൾക്കും ബൈക്കുകൾക്കും റീട്ടെയിൽ ഡിമാൻഡ് കൂടിയതുമാണ് ആഗസ്‌റ്റിൽ നേട്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |