SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.52 PM IST

ഇന്നലെ 412 പേർക്ക് കൊവിഡ്

Increase Font Size Decrease Font Size Print Page
covid-

തിരുവനന്തപുരം : ജില്ലയിലെ ഇന്നലെ 412 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 340 പേർക്കും ഉറവിടമറിയാതെ 52 പേർക്കും വീട്ടുനിരീക്ഷത്തിലുള്ള 11 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാളിനും ഇന്നലെ രോഗമുണ്ടായി. 3 ന് മരിച്ച മുടവൻമുകൾ സ്വദേശി കൃഷ്ണൻ (69), 4ന് മരിച്ച തൈക്കാട് സ്വദേശി ലീല (73), 6ന് മരിച്ച വിതുര സ്വദേശി രത്‌നകുമാർ (66), 7ന് മരണപ്പെട്ട വള്ളക്കടവ് സ്വദേശി ഗ്ലോറി (74), കാഞ്ഞിരംകുളം സ്വദേശി വിൽഫ്രഡ് (56), 8ന് മരിച്ച പാറശാല സ്വദേശി സുധാകരൻ (62), 9ന് മരിച്ച വർക്കല സ്വദേശി രാമചന്ദ്രൻ (42) എന്നിവരുടെ മരണകാരണം കൊവിഡ് ആണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇന്നലെ 16 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 291 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇന്നലെ ജില്ലയിൽ പുതുതായി 845 പേർ രോഗനിരീക്ഷണത്തിലായി. 516 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 19,629 പേർ വീടുകളിലും 591 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ആശുപത്രി കളിൽ 3,950 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇന്നലെ 580 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 658 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 591 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.



നിരീക്ഷണത്തിലുള്ളവർ - 24,170
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ- 19,629
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ- 3,950
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 591
ഇന്നലെ നിരീക്ഷണത്തിലായവർ - 845

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY