ന്യൂഡൽഹി: ആമസോണിന്റെ ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റ് സേവനമായ അലക്സയുടെ ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ശബ്ദമായി സൂപ്പർതാരം അമിതാഭ് ബച്ചൻ. ബച്ചനുമായി സഹകരിക്കുന്ന വിവരം ആമസോൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഏതൊരു ഇന്ത്യക്കാരനും അമിതാഭ് ബച്ചന്റെ ശബ്ദം തീർച്ചയായും അവിസ്മരണീയമാണെന്ന് ആമസോൺ ഇന്ത്യയിലെ അലക്സ മേധാവി പുനീഷ് കുമാർ പറഞ്ഞു.
2021 മുതൽ ‘അലക്സാ, സേ ഹലോ ടു മിസ്റ്റർ അമിതാഭ് ബച്ചൻ’എന്ന് പറഞ്ഞാൽ ബച്ചന്റെ ശബ്ദം കേൾക്കാം. തമാശകൾ, കാലാവസ്ഥ, നിർദ്ദേശങ്ങൾ, ഉറുദു കവിതകൾ, ഉദ്ധരണികൾ ഉൾപ്പടെയുള്ളവ ബച്ചന്റെ ശബ്ദത്തിൽ കേൾക്കാം. പണം നൽകി ഉപയോഗിക്കാവുന്ന ഫീച്ചർ ആയാണ് ഇത് ലഭിക്കുക.
കഴിഞ്ഞ സെപ്തംബറിൽ ഹോളിവുഡ് നടൻ സാമുവൽ പി.ജാക്സൺ ആണ് അലക്സയുടെ ശബ്ദമായ ആദ്യ സെലിബ്രറ്റി.
ആമസോണും അലക്സയുമായി സഹകരിക്കുന്നതിൽ ആവേശമുണ്ടെന്ന് ബച്ചൻ പ്രതികരിച്ചു.
ബച്ചന്റെ ശബ്ദം ഇന്ത്യയിൽ ഹിന്ദിയിൽ മാത്രമേ ലഭിക്കൂ എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |