തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ച ശമ്പളം തിരിച്ച് നൽകും. പി എഫിലേക്കാണ് നൽകുക. അടുത്ത ഏപ്രിൽ മുതൽ തുക പിൻവലിക്കാനാകും. മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനം.
ശമ്പളം പിടിക്കുന്നതിനെതിരെ ജീവനക്കാരുടെ ഇടയിൽനിന്നും എതിർപ്പുയർന്നിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ തുക തിരിച്ച് നൽകുമെന്ന് വാഗ്ദാനവും അന്ന് നൽകിയിരുന്നു. കൊവിഡ് മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം കൊണ്ടുവന്നത്.
ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസവും പിടിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളിൽ നിന്ന് ലഭിക്കുക. ഈ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |