മുംബയ്: എക്കാലത്തെയും ഉയരത്തിൽ നിന്ന് ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം കഴിഞ്ഞവാരം താഴേക്കിറങ്ങി. 35.30 കോടി ഡോളറിന്റെ ഇടിവുമായി 54,166 കോടി ഡോളറിലാണ് സെപ്‌തംബർ പത്തിന് സമാപിച്ച ആഴ്‌ചയിൽ ശേഖരമുള്ളത്. സെപ്‌തംബർ നാലിന് സമാപിച്ച ആഴ്‌ചയിൽ റെക്കാഡ് ഉയരമായ 54,201.3 കോടി ഡോളറായിരുന്നു ഇത്.
വിദേശ നാണയ ആസ്‌തി 84.10 കോടി ഡോളർ താഴ്‌ന്ന് 49,752.1 കോടി ഡോളറിൽ എത്തിയതാണ് കഴിഞ്ഞവാരം പ്രധാന തിരിച്ചടിയായത്. അതസേമയം, കരുതൽ സ്വർണ ശേഖരം 49.9 കോടി ഡോളർ വർദ്ധിച്ച് 3,802 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും യൂറോ, പൗണ്ട്, യെൻ എന്നിവയും വിദേശ നാണയ ശേഖരത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |