ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ മേഖലയിൽ കാതലായ മാറ്റം വരുത്താൻ ലക്ഷ്യമിട്ട് പുതിയ നിയമങ്ങൾ ആവിഷ്കരിച്ചും പഴയ നിയമങ്ങൾ പലതും ലയിപ്പിച്ചും കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് തൊഴിൽ പരിഷ്‌കാര കോഡുകൾ ലോക്‌സഭ പാസാക്കി.
സംഘടിത, അസംഘടിത മേഖലയിലെ 50 കോടി തൊഴിലാളികൾക്ക് കുറഞ്ഞ വേതനവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുമെന്ന് തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വാർ പറഞ്ഞു.
മൂന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാമെന്ന വ്യവസ്ഥയിൽ പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തി.
സ്വയം തൊഴിൽ ചെയ്യുന്നവർ അടക്കം എല്ലാ തൊഴിലാളികൾക്കും ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യം
അസംഘടിത, ഓൺലൈൻ, സ്വയം തൊഴിലുകാർക്കായി 40 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട്.
വനിതാ തൊഴിലാളികൾക്ക് പുരുഷമാർക്കു തുല്യമായ വേതനം
കരാർ തൊഴിലാളിക്കും സ്ഥിരം തൊഴിലാളികൾക്ക് തുല്യമായ ഗ്രാറ്റുവിറ്റി, അവധി, സേവന, വേതന ആനുകൂല്യങ്ങൾ.
300ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനത്തിന്റെ ഉടമയ്‌ക്ക് സേവന, വേതന, ഷിഫ്റ്റ് വ്യവസ്ഥകൾ നിശ്ചയിക്കാനും മുൻകൂർ അനുമതിയില്ലാതെ അടച്ചുപൂട്ടാനും അവകാശമുണ്ടാകും. നിലവിൽ 100ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണിത് ബാധകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |