11 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
തിരുവനന്തപുരം:ജില്ലയിൽ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണെന്നും കൂടുതൽ രോഗികളുള്ള മേഖലകളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി നിലനിറുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 875 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 700 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 142 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.18 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. 11പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. നരുവാമൂട് സ്വദേശി ആൽബി(20), മന്നൂർകോണം സ്വദേശി തങ്കപ്പൻ(70), പൂന്തുറ സ്വദേശി ശശി(60), ആറ്റിങ്ങൽ സ്വദേശി വാസുദേവൻ(75), മണക്കാട് സ്വദേശി ഡോ. എം.എസ് അബ്ദീൻ(72), വെമ്പായം സ്വദേശിനി ഓമന(62), ആനയറ സ്വദേശി ശശി(74), കൊടുവഴന്നൂർ സ്വദേശിനി സുശീല(60), മഞ്ചവിളാകം സ്വദേശി ശ്രീകുമാരൻ നായർ(67), വള്ളക്കടവ് സ്വദേശി റോബർട്ട്(72), വള്ളക്കടവ് സ്വദേശിനി റഹിയ ബീവി(56) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 357 പേർ സ്ത്രീകളും 518 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 102 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്. 28 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 8,466 ആയി. ഇതിൽ 26 ഗർഭിണികളും 20 കുട്ടികളും ഉൾപ്പെടുന്നു.
നഗരത്തിൽ 8 പൊലീസുകാർക്ക് കൂടി രോഗബാധ
എസ്.എ.പി ക്യാമ്പിൽ ഇന്നലെ 50 പേർക്ക് നടത്തിയ പരിശോധനയിൽ ഒരു പൊലീസ് ട്രെയിനിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ 20 പേരാണ് ക്യാമ്പിലെ രോഗബാധിതർ. ആർ.ആർ.എഫ് (1),ഡി.സി.ആർ.ബി(3),എസ്.സി.ആർ.ബി(1),എ.ആർ ക്യാമ്പ് (1) സിറ്റി പൊലീസ് ഓഫീസ് (1) എന്നിങ്ങനെയാണ് മറ്റു പൊലീസ് വിഭാഗത്തിലെ രോഗബാധിതർ.
ഇന്നലെ രോഗമുക്തി നേടിയവർ-296
പുതുതായി നിരീക്ഷണത്തിലായവർ- 3027
ആകെ നിരീക്ഷണത്തിലുള്ളവർ-26,977
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ-28,66
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |