തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 853 പേർക്ക്. ഇതിൽ 822 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. അതേസമയം എറണാകുളം ജില്ലയിലും കോഴിക്കോട് ജില്ലയിലും മലപ്പുറത്തും ഇന്ന് രോഗികളുടെ എണ്ണം തിരുവനന്തപുരത്തേക്കാൾ കൂടുതലാണ്.
കോഴിക്കോട്ട് ഇന്ന് 956 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ എറണാകുളത്തും മലപ്പുറത്തും യഥാക്രമം 924, 915 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. തിരുവനന്തപുരത്ത് ഉണ്ടായ ആറ് മരണങ്ങൾ കൊവിഡ് മൂലമായിരുന്നുവെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 214 ആയി ഉയർന്നു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37) എന്നിവർക്ക് കൊവിഡ് രോഗമുണ്ടായിരുന്നുവെന്ന് ആലപ്പുഴ എൻ.ഐ.വിയാണ് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |