പത്തനാപുരം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൾ ശ്രമിച്ച കേസിലെ പ്രതിയെ തമിഴ്നാട്ടിൽ നിന്നും പൊലീസ് പിടികൂടി. തലവൂർ ഞാറക്കാട് തേക്കുംകൂട്ടത്തിൽ വീട്ടിൽ രാജേഷാ(32) ണ് കുന്നിക്കോട് പൊലീസിന്റെ പിടിയിലായത്. കുന്നിക്കോട് പീലിക്കോട് സ്വദേശിയായ മനുവിനെയാണ് ആക്രമിച്ച് കൊലപ്പെടുത്താൾ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കുന്നിക്കോട് എസ്.ഐ വിനു, എ.എസ്.ഐ ഗിരീഷ്ചന്ദ്രൻ, സി.പി.ഒ രാഹുൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |