തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസന്വേഷണത്തിന് വരുന്ന ഏത് അന്വേഷണ ഏജൻസിക്കും സംസ്ഥാനസർക്കാർ എതിര് നിൽക്കില്ലെന്നും അവർക്കാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികൾക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച സർക്കാർ സി.ബി.ഐ അന്വേഷണത്തിന് മാത്രം എതിര് നിൽക്കുന്നതിനെപ്പറ്റി വാർത്താലേഖകർ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ഇവിടെ നടന്നതെന്താണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അൺനോൺ പേഴ്സൺസ് എന്ന് പറഞ്ഞ് എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ എഫ്.ഐ.ആറിട്ടു. അതിനെയാണ് എതിർക്കുന്നത്. സർക്കാരിന് നിയമപരമായി കിട്ടിയ ഉപദേശമനുസരിച്ച് അങ്ങനെ ചെയ്യാൻ അവർക്ക് അധികാരമില്ല. അപ്പോൾ അത് നിയമപരമായി ചോദ്യം ചെയ്യാൻ അവകാശമുണ്ട്. അതിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |