കാൺപുർ: റേഷൻ കടകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ബി.ജെ.പി നേതാവിന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ദുർജാൻപൂർ ഗ്രാമത്തിലാണ് സംഭവം.
പ്രദേശിക ഭരണാധികാരികൾക്ക് മുന്നിൽവച്ചാണ് ബി.ജെ.പി നേതാവ് ധീരേന്ദ്ര സിംഗ് ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. ജയ്‌പ്രകാശ് പാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.സുരക്ഷവീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
റേഷൻ കടകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് യോഗം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് ഇരു വിഭാഗങ്ങളായി തിരിഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനിടയിലാണ് ധീരേന്ദ്ര സിങ് ആൾക്കൂട്ടത്തിനു നേരെ വെടിയുതിർത്തത്.
मुख्यमंत्री जी,देखिए यह विपक्षी पार्टीयों के नेता गोली नहीं चला रहे है,
— Om Prakash Rajbhar (@oprajbhar) October 15, 2020
ये भाजपा के नेता है जो सरेआम गोली मार कर हत्या कर रहे है।
बलिया में भाजपा नेता धीरेन्द्र सिंह ने एसडीएम और सीओ के सामने युवक की गोली मारकर हत्या कर दी है।
उप्र. में कानून और प्रशासन का डर खत्म हो गया है। pic.twitter.com/p75iWTwfyi
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |