ന്യൂഡൽഹി : തെറ്റായ രീതിയിൽ ഇന്ത്യയുടെ ഭൂപടം ചിത്രീകരിച്ച ട്വിറ്ററിന് ശക്തമായ മുന്നറിയിപ്പ് നൽകി രാജ്യം. ലേയും ജമ്മുവും ചൈനയുടെ ഭാഗമാക്കി കാണിച്ചതാണ് കേന്ദ്രസർക്കാരിനെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ ഭൂപടത്തെ തെറ്റായി ചിത്രീകരിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ മുതിരരുതെന്നും ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസിക്ക് എഴുതിയ ശക്തമായ കത്തിൽ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയ സെക്രട്ടറി അജയ് സാവ്നി മുന്നറിയിപ്പ് നൽകി . ഇന്ത്യൻ പൗരൻമാരുടെ വികാരത്തെ മാനിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങളിൽ ട്വിറ്റർ ഏർപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ഇന്ത്യയുടെ കത്തിൽ പറയുന്നു.
ലേയുടേയും, ജമ്മുവിന്റെയും ജിയോ ലൊക്കേഷൻ പ്രദർശിപ്പിച്ചതിലുണ്ടായ പിഴവാണ് ട്വിറ്ററിൽ ഭൂപടം തെറ്റായി കാണിക്കാൻ കാരണമായത്. ഇന്ത്യയുടെ എതിർപ്പ് ഇക്കാര്യത്തിൽ ലഭിച്ചതോടെ ട്വിറ്റർ തങ്ങൾക്ക് സാങ്കേതിക പിഴവ് സംഭവിച്ചതായി കാണിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |