മുംബയ്: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബിഹാറില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരനാണ് ഫട്‌നാവിസ്.
'ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷവും ഇടതടവില്ലാതെ എല്ലാ ദിവസവും ഞാന്‍ കര്‍മ്മനിരതനായിരുന്നു. പക്ഷേ, ഞാനൊരു ഇടവേള എടുക്കണമെന്നാണ് ദൈവം ആവശ്യപ്പെടുന്നതെന്ന് തോന്നുന്നു. എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആയി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് മരുന്നുകള്‍ കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നുണ്ട് '. ഫട്‌നാവിസ് ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം കൊവിഡ് പരിശോധന നടത്തണമെന്നും ഫട്‌നാവിസ് പറഞ്ഞു.
അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതു വരെ രോഗം ബാധിച്ചവരുടെ എണ്ണം 78,14,682 ആയി. 650 മരണം കൂടി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണം 1,17,956 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |