വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തി പ്രസിഡന്റും റിപ്പബ്ലിക് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച രാവിലെ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. നവംബർ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുൻകൂർ വോട്ട് (ഏർളി വോട്ടിങ്) ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് ട്രംപ് വോട്ട് ചെയ്തത്.
'ട്രംപ് എന്ന ആൾക്കുവേണ്ടി ഞാൻ വോട്ട് രേഖപ്പെടുത്തി', വോട്ട് ചെയ്ത ശേഷം പുഞ്ചിരിച്ചുകൊണ്ട് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വളരെ സുരക്ഷിതവും കർശനവുമായ രീതിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തോടടുക്കുമ്പോൾ, എതിർ സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നിട്ടുനിൽക്കുന്നെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |