കൊല്ലം: കുണ്ടറയിൽ കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി. കുണ്ടറ വെളളിമൺ സ്വദേശി സിജുവിനെയാണ് വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഭാര്യ രാഖിയും മകൻ രണ്ടുവയസുകാരൻ ആദിയുമാണ് മരിച്ചത്. കുഞ്ഞുമായി രാഖി കായലിൽ ചാടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. സിജു മദ്യപിച്ച് ബഹളം വയ്‌ക്കുന്ന അളായിരുന്നുവെന്ന് ഇന്നലെ തന്നെ ജനപ്രതിനിധികളിൽ നിന്നടക്കം ആരോപണമുയർന്നിരുന്നു. സിജു ഒളിവിലായിരുന്നുവെന്നും ഇയാൾക്കായി തെരച്ചിൽ തുടരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |