നെടുമ്പാശേരി: കൊവിഡ് പ്രതിസന്ധിയിലും തളരാതെ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ലാഭക്കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) കമ്പനിയുടെ ലാഭം മുൻവർഷത്തെ 169 കോടി രൂപയിൽ നിന്ന് 412 കോടി രൂപയിലേക്ക് കുതിച്ചുയർന്നു.
കഴിഞ്ഞവർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ മാത്രം വരുമാനത്തിൽ 25 ശതമാനം വർദ്ധനയുണ്ട്. 2018-19ലെ സമാനപാദത്തിലെ 4,172 കോടി രൂപയിൽ നിന്ന് 5,219 കോടി രൂപയായാണ് വരുമാനം മെച്ചപ്പെട്ടത്. യാത്രക്കാരുടെ എണ്ണം കഴിഞ്ഞവർഷം 43.6 ലക്ഷത്തിൽ നിന്ന് 48.4 ലക്ഷമായി ഉയർന്നു; വർദ്ധന 11 ശതമാനം. ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര യാത്രികരിൽ എക്‌സ്‌പ്രസിന്റെ വിഹിതം 7.1 ശതമാനമാണ്. 2018-19ൽ ഇത് 6.5 ശതമാനമായിരുന്നുവെന്ന് സി.ഇ.ഒ കെ. ശ്യാംസുന്ദർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |