ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ യുവതികൂട്ട ബലാത്സംഗത്തിന് ഇരയായി. ഒക്ടോബർ 30ന് രാത്രി രോഹിണിയിലെ ബാബാ സാഹേബ് ഭീം റാവു അംബേദ്കർ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ വച്ച് മൂന്നു പേർ ചേർന്ന് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് മുപ്പതുകാരിയായ യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മനീഷ് (22), പ്രവീൺ തിവാരി (24), കൻവർ പാൽ (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതാണ് യുവതി. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടിയുള്ള ഷെൽട്ടർ ഹോമിലായിരുന്നു താമസം. രോഗിയുടെ കൂട്ടിരിപ്പുകാരി തന്നെയാണോയെന്ന് പരിശോധിക്കുന്നതിന് പാർക്കിംഗ് ഏരിയയിലേക്ക് വരാൻ പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞു. പാർക്കിംഗ് ഏരിയയിൽ എത്തിയതോടെ മൂന്നു പേരും ചേർന്ന് ആക്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരനും ഇയാളെ സഹായിക്കാൻ നിയുക്തരായ രണ്ടു പേരുമാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |