കബീർദാം: ഛത്തീസ്ഗഡിലെ കബീർദാമിൽ നടക്കാനിറങ്ങിയ 14കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കവർണ്ണയിലെ സർക്കാർ പി.ജി കോളേജിന് സമീപമായിരുന്നു സംഭവം. പരിചയക്കാരുമായി നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി.
നവംബർ 22 ന് രാത്രി 11നാണ് പെൺകുട്ടി കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സുഹൃത്തിനൊപ്പം നടക്കാൻ പോയപ്പോൾ സമീപ പ്രദേശത്തുള്ള നാലുപേർ ചേർന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. അന്വേഷണം ആരംഭിച്ചതായും നിരവധി പേരെ ചോദ്യം ചെയ്തതായും കബീർദാം പൊലീസ് സൂപ്രണ്ട് ശലഭ് കുമാർ സിൻഹ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |