തിരുവനന്തപുരം: ഇലക്ട്രിക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) വായ്പ നൽകുന്നു. നിലവിൽ കെ.എഫ്.സി നൽകുന്ന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7 ശതമാനം പലിശനിരക്കുള്ളതാണ് വായ്‌പ. സിബിൽ സ്‌കോർ പരിഗണിച്ചാണ് വായ്പ നൽകുക.
മടങ്ങിവരുന്ന പ്രവാസികൾക്ക് നോർക്കയുടെ എൻ.ഡി.പി.ആർ.ഇ.എം. പദ്ധതിയുമായി ചേർന്ന് നാല് ശതമാനം പലിശനിരക്കിൽ വായ്പ ലഭിക്കും. കുറഞ്ഞ പലിശയ്ക്ക് പുറമേ സർക്കാരിന്റെ സബ്സിഡികളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
മറ്റു വാഹനങ്ങളേക്കാൾ ചെലവ് കുറഞ്ഞതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ മികവും സ്വീകാര്യതയും കണക്കിലെടുത്താണ് പുതിയ വായ്‌പാ പദ്ധതിയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.
80% വായ്‌പ
വാഹനവിലയുടെ 80 ശതമാനം വായ്പ ലഭിക്കും. പരമാവധി 50 ലക്ഷം രൂപ. തിരിച്ചടവ് കാലാവധി 5 വർഷം. വാഹനം മാത്രം ഈട് വച്ചാൽ മതി. ഡിമിനിഷിംഗ് രീതിയിൽ, ബാക്കിനിൽക്കുന്ന വായ്പയ്ക്ക് മാത്രമാണ് പലിശ ഈടാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |