കല്ലമ്പലം: പള്ളിക്കലിൽ ഭാര്യാമാതാവിനെ വീട്ടിൽ കയറി മർദ്ദിച്ച യുവാവിനെ പിടികൂടി. പള്ളിക്കൽ മുക്കട റെൻസി മൻസിലിൽ റഹീനാ ബീവിയെ ആക്രമിച്ച ആട്ടറക്കോണം പുത്തനക്കര വീട്ടിൽ നിഹാസിനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്‌തത്. റഹീനാബീവിയുടെ മകൾ അൻസിയുമായുള്ള വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണിതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെ ഇവരുടെ വാടക വീടായ മുക്കട ബനീജാ മൻസിലിലെത്തി ഭാര്യ അൻസിയെ നിഹാസ് മർദ്ദിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ റഹീനാബീവിയെയും ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാരിപ്പള്ളിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ അജി.ജി.നാഥ്, എസ്.ഐ പി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |