ബംഗളുരു: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി മുസ്ലീങ്ങൾക്ക് സീറ്റ് നൽകില്ലെന്ന് കർണാടകയിലെ മന്ത്രി കെ.എസ് ഈശ്വരപ്പ. ബെലഗാവി ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ബി.ജെ.പി നേതാവ് കൂടിയായ ഈശ്വരപ്പയുടെ പരാമർശം. അതേസമയം ഹിന്ദു മതത്തിൽ ഉൾപ്പെട്ട ഏത് സമുദായക്കാർക്കും പാർട്ടി സീറ്റ് നൽകുമെന്നും എന്നാൽ മുസ്ലിങ്ങൾക്ക് നൽകില്ലെന്നുമാണ് ഈശ്വരപ്പ ശനിയാഴ്ച്ച വ്യക്തമാക്കി.
'ഹിന്ദു വിഭാഗത്തിൽ ഏത് സമുദായത്തിനും ഞങ്ങൾ പാർട്ടി ടിക്കറ്റ് നൽകിയേക്കാം. ഞങ്ങൾ ആർക്ക് വേണമെങ്കിലും നൽകാം. ലിംഗായത്തുകൾ, കുറുബകൾ, വൊക്കലിഗക്കാർ അല്ലെങ്കിൽ ബ്രാഹ്മണർ. പക്ഷേ തീർച്ചയായും ഇത് മുസ്ലീങ്ങൾക്ക് നൽകില്ല'-എ.എൻ.ഐ വാർത്താ ഏജന്സിയോടുള്ള ഈശ്വരപ്പയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
We might give the party ticket to any community of Hindus. Whoever we might give it to -- maybe Lingayats, Kurubas, Vokkaligas, or Brahmins but definitely, it will not be given to Muslims: KS Eshwarappa, Karnataka Minister & BJP leader (29.11.2020) pic.twitter.com/0cA1Lchqz4
ഹിന്ദുത്വത്തിന്റെ കേന്ദ്രങ്ങളിൽ ഒന്നാണ് ബെലഗാവിയെന്നും അങ്ങനെയുള്ള പ്രദേശത്ത് മുസ്ലീങ്ങൾക്ക് സീറ്റ് നൽകില്ലെന്നും കർണാടക മന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിച്ചു കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി അന്തരിച്ചതിനെ തുടർന്നാണ് ബെലഗാവിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിലിലിലും സമാനമായ രീതിയിൽ ഈശ്വരപ്പ വർഗീയ പരാമർശം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |