വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ മാദ്ധ്യമസംഘത്തെ പ്രഖ്യാപിച്ചു. സംഘത്തിലുള്ളവരെല്ലാം വനിതകളാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ബൈഡന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ് ബെഡിംഗ്ഫീൽഡ് കമ്യൂണിക്കേഷൻ ഡയറക്ടറായി സ്ഥാനമേൽക്കും. ഡെമോക്രാറ്റിക് വക്താവായിരുന്ന ജെൻ സാക്കി ആണ് പ്രസ് സെക്രട്ടറി.പിലി ടോബർ, കരെയ്ൻ ഴാൻ പെയ്ർ, എലിസബത്ത് അലക്സാണ്ടർ, ആഷ്ലി ഇറ്റീൻ എന്നിവരും സംഘത്തിലുണ്ട്.
പ്രധാനപ്പെട്ട മറ്റു പല തസ്തികകളിലും വനിതകളെ തന്നെ നിയമിക്കാൻ ബൈഡൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. നിലവിൽ നിയമനം പ്രഖ്യാപിച്ചവരെല്ലാം നേരത്തെ ഒബാമ സർക്കാരിൽ പ്രവർത്തിച്ചവരാണ്. വൈസ് പ്രസിഡന്റായിരുന്ന സമയത്ത് ബൈഡന്റെ കമ്യൂണിക്കേഷൻ ഡയറക്ടറായിരുന്നു കേറ്റ് ബെഡിംഗ്ഫീൽഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |