കിഴക്കമ്പലം: അച്ഛന്റെ കൺമുന്നിൽ തെങ്ങ് ദേഹത്ത് വീണ് മകന് ദാരുണാന്ത്യം. പെരിങ്ങാല ചാക്ക് കമ്പനിക്കു സമീപം മാടശേരി ബിജുവിന്റെയും ഷൈലയുടെയും മകൻ മിലനാണ് (10) തെങ്ങ് ദേഹത്തു വീണു മരിച്ചത്. ഇന്നലെ വൈകിട്ട് 4ന് സമീപത്തെ പറമ്പിൽ കൂട്ടുകാരൊടൊപ്പം സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു അപകടം. അടിഭാഗം ദ്റവിച്ച തെങ്ങ് മറിയുന്നത് കണ്ട് എല്ലവരും ഓടി മാറിയതാണ്. പക്ഷേ ഒരു ഭാഗം മിലന്റെ ദേഹത്തു പതിച്ചു. അമ്പലമുകൾ സെന്റ് ജൂഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ : അലൻ. സംസ്‌കാരം ഇന്ന് 2ന് കാക്കനാട് ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |