തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുസ്ഥാനാർത്ഥിയുടെ പേര് മാറ്റത്തിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് വനിത നേതാവ് വീണ എസ് നായർ. വഞ്ചിയൂർ വാർഡിൽ മത്സരിക്കുന്ന ഗായത്രി ബാബു അപരയുടെ ഭീഷണിയെ തുടർന്ന് പേരു മാറ്റി ഗായത്രി എസ് നായർ എന്നാക്കിയിരുന്നു. ഇതോടെ സ്ഥാനാർത്ഥിയുടെ പേര് മാറ്റി പുതിയ പോസ്റ്ററും വാർഡിൽ ഉടനീളം എൽ ഡി എഫ് അടിച്ചിറക്കി. ഗായത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ തന്റെ പേര് ഗായത്രി എസ് നായരാണെന്ന് നിരന്തരം ഓർമ്മിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
അതിനിടെയാണ് സി പി എമ്മിന്റെ യുവ സ്ഥാനാർത്ഥിയുടെ പേര് മാറ്റത്തിനെതിരെ വീണ രംഗത്തെത്തിയിരിക്കുന്നത്. സൈബർ പോരാളികളായ സി പി എമ്മുകാർക്കാണ് വീണയുടെ പരിഹാസം. സഖാക്കൾ എന്റെ എല്ലാ പോസ്റ്റുകളുടെയും താഴെ എഴുതുന്ന ഒരു ക്യാപ്‌സ്യൂളുണ്ട്. ആദ്യം പോയി പേരിന്റെ വാല് മുറിച്ചിട്ട് വാ, എന്നിട്ട് നമുക്ക് മതേതരത്വം സംസാരിക്കാമെന്നാണ് സൈബർ സഖാക്കൾ പറയുന്നത്. പേരിലല്ല, ചിന്തയിലാണ് ഒരു വ്യക്തിയുടെ യഥാർത്ഥ സൗന്ദര്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താൻ. ഇ എം എസ് നമ്പൂതിരിപ്പാടിനോടും, എസ് രാമചന്ദ്രൻ പിളളയോടും തനിക്ക് ബഹുമാനമേയുളളൂവെന്നാണ് വീണയുടെ ഫേസ്‌ബുക്ക് പോസ്റ്ര്. സ്ഥാനാർത്ഥിയുടെ പോസ്റ്റർ അടക്കം പങ്കുവച്ചാണ് വീണയുടെ പരിഹാസം.
വീണയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സഖാക്കൾ എന്റെ എല്ലാ പോസ്റ്റുകളുടെയും താഴെ എഴുതുന്ന ഒരു ക്യാപ്‌സ്യൂളുണ്ട്.
"ആദ്യം പോയി പേരിന്റെ വാല് മുറിച്ചിട്ട് വാ.. എന്നിട്ട് നമുക്ക് മതേതരത്വം സംസാരിക്കാം". പേരിലല്ല, ചിന്തയിലാണ് ഒരു വ്യക്തിയുടെ യഥാർത്ഥ സൗന്ദര്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഇ എം എസ് നമ്പൂതിരിപ്പാടിനോടും, എസ് രാമചന്ദ്രൻ പിള്ളയോടും എനിക്ക് ബഹുമാനമേയുളളൂ
N. B : ഇനി ഏതെങ്കിലും സഖാവിനു എന്റെ പേര് മാറ്റണമെന്ന് തോന്നിയാൽ നാല് വോട്ടിനുവേണ്ടി മാറുന്ന ഈ പോസ്റ്ററുകൾ ഒന്ന് വായിച്ചു നോക്കണമെന്ന് അപേക്ഷിക്കുന്നു.
സഖാക്കൾ എന്റെ എല്ലാ പോസ്റ്റുകളുടെയും താഴെ എഴുതുന്ന ഒരു ക്യാപ്‌സ്യൂളുണ്ട്.
"ആദ്യം പോയി പേരിന്റെ വാല് മുറിച്ചിട്ട് വാ.....
Posted by Adv Veena S Nair on Monday, November 30, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |