തിരുവനന്തപുരം: എൽ.ഡി.എഫ് ചരിത്രത്തിലെ ഏറ്രവും വലിയ പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അതേ സമയം എൽ.ഡി.എഫിനെ എതിർക്കാൻ യു.ഡി.എഫിന് കഴിയുകയുമില്ല. കേരള രാഷ്ട്രീയം എൻ.ഡി.എയ്ക്കനുകൂലമായി പാകം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ 100 എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സർക്കാരിന്റെ ജനോപകാര പ്രദമായ നടപടികളുടെ ഗുണം ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിക്കുമെന്നും തുഷാർ പറഞ്ഞു.