കുമളി: തമിഴ്നാട് കമ്പത്ത് നിന്നും മുക്കാൽ കിലോ കഞ്ചാവുമായി വന്ന പ്ലസ് ടു വിദ്യാർത്ഥി പിടിയിലായി. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് കുമളി എക്‌സൈസ് ചെക്‌പോസ്റ്റിൽ പിടിയിലായത്. കമ്പത്ത് നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് ആലപ്പുഴയിൽ ചില്ലറ വിൽപ്പന നടത്താൻ കൊണ്ടുപോകവേയാണ് പിടികൂടിയത്. കഞ്ചാവ് നൽകിയ ആളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ പി. ഇ.ഷൈബു ,പ്രിവന്റീവ് ഓഫീസർമാരായ രവി വി., രാജ് കുമാർ ബി. ശ്രീകുമാർ , സേവ്യർ പി ഡി ., സിവിൽ എക്‌സൈസ് ഓഫീസർമാരായ ബൈജു ബി. അനീഷ് റ്റി.എ, രഞ്ജിത്ത് കവി ദാസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |