തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ തുടർന്ന് ശബരിമല ദർശനത്തിന് ഭക്തർക്ക്
നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് സർക്കാർ നടപടി.ആവശ്യമായ മുൻകരുതൽ നടപടിയും ജാഗ്രതയും സ്വീകരിക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
ശബരിമലയിൽ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തീർത്ഥാടനത്തിന് കർശന
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |