തിരുവനന്തപുരം: ഇന്ത്യൻ അന്താരാഷ്ട്ര ശാസ്ത്രോത്സവത്തിന് നാളെ രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിൽ തുടക്കമാകും. മന്ത്രി ഡോ.ഹർഷവർദ്ധൻ വൈകിട്ട് 3ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ്, ജോയിന്റ് സെക്രട്ടറി ചന്ദ്ര പ്രകാശ് ഗോയൽ, വിജ്ഞാൻ ഭാരതി ദേശീയ സംയോജകൻ ജയന്ത് സഹസ്രബുദ്ധെ, ആർ.ജി. സിബി, ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ എന്നിവർ പങ്കെടുക്കും. 9 വിഭാഗങ്ങളിലായി 41സെഷനുകളാണ് സമ്മേളനത്തിലുള്ളത്. ഇത് വിവിധ ദിവസങ്ങളിലായി ഒാൺലൈനായാണ് നടത്തുക. പങ്കെടുക്കുന്നതിന് https://attendee.gotowebinar.com/register/3475312575160190991 എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |